ഇന്ധനവില വീണ്ടും കുറച്ചു; ഒരാഴ്ചക്കിടെ മൂന്നാം തവണ , കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90 രൂപ 83 പൈസ

New Update

കൊച്ചി: ഇന്ധനവില വീണ്ടും കുറച്ചു. പെട്രോള്‍ വില 22 പൈസയും ഡീസലിന് 24 പൈസയും ആണ് കുറച്ചത്. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ഇന്ധനവില കുറയുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90 രൂപ 83 പൈസയും ഡീസലിന് 85 രൂപ 39 പൈസയുമായി. മൂന്ന് തവണയായി പെട്രോളിന് 61 പൈസയും ഡീസലിന് 63 പൈസയുമാണ് കുറഞ്ഞത്.

Advertisment

publive-image

തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധിച്ച ഇന്ധനവില അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതോടെയാണ് കുറഞ്ഞിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് ബാരലിന് 71 ഡോളര്‍ വരെ ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില 63 ഡോളറിലേക്ക് താഴ്ന്നതാണ് ഇന്ധനവിലകുറയാന്‍ കാരണം.

PETROL PRICE
Advertisment