ബിക്കിനി ധരിച്ചു വരുന്നവര്‍ക്ക് പെട്രോള്‍ സൗജന്യം ; കിടിലന്‍ ഓഫര്‍ വെച്ച ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, November 19, 2019

വേറിട്ട ഓഫറുമായി റഷ്യയിലെ ഒരു പെട്രോള്‍ പമ്പ്. ഒരു കച്ചവടകാരും നല്‍കാത്ത ഓഫറുകളാണ് ഈ പെട്രോള്‍ പമ്പ് മുന്നോട്ട് വെച്ചത്. ബിക്കിനി ധരിച്ചു വരുന്നവര്‍ക്ക് പെട്രോള്‍ സൗജ്യനം എന്നായിരുന്നു വാഗ്ദാനം. റഷ്യയിലെ സമാറയിലുള്ള പെട്രോള്‍ പമ്പാണ് അമ്പരപ്പിക്കുന്ന വാഗ്ദാനം നല്‍കിയത്.

ഓഫറിന് പിന്നാലെ പെട്രോള്‍ പമ്പ് പ്രസിദ്ധവും ജനപ്രിയവും നേടി. എന്നാല്‍ അത് സ്ഥാപനം മനസില്‍ കണ്ടതു പോലെ ആയിരുന്നില്ല എന്ന് മാത്രം. സൗജന്യ പെട്രോള്‍ വാങ്ങാന്‍ ബിക്കിനി ധരിച്ച് പുരുഷന്മാരും എത്തിയതോടെ പമ്പുടമ കുടുങ്ങി. പരസ്യത്തില്‍ എഴുതിച്ചേര്‍ത്തില്ലെങ്കിലും സ്ത്രീകളെ മാത്രമേ അധികൃതര്‍ പ്രതീക്ഷിച്ചിരുന്നുള്ളൂ.

പക്ഷേ, ബിക്കിനിയും ഹീല്‍സ് ചെരിപ്പും ആഭരണങ്ങളും ധരിച്ച് പുരുഷന്മാരും പാഞ്ഞെത്തി. ഇതോടെ മൂന്നു മണിക്കൂറില്‍ പമ്പിലെ ഓഫര്‍ അവസാനിപ്പിച്ച് അധികൃതര്‍ തടിതപ്പി. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കച്ചവടം സുഗമമാക്കാന്‍ വ്യത്യസ്ത ഓഫറുകള്‍ കച്ചകവടക്കാര്‍ നല്‍ക്കാറുണ്ട്. സാധാരണ വില കുറച്ചും, അല്ലെങ്കില്‍ ഒന്നിനൊപ്പം മറ്റൊന്ന് സൗജന്യം തുടങ്ങിയ ഓഫറുകളാണ് അധികവും മുന്നോട്ട് വെക്കാര്‍. എന്നാല്‍ ഇവിടെ വേറിട്ട ഒരു ഓഫര്‍ വെച്ചതോടെ പണികിട്ടി നില്‍ക്കുകയാണ് പെട്രോള്‍ പമ്പിന്റെ ഉടമ.

×