New Update
മൂന്നാർ: പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിന്റെ ഉറവിടം കുരിശുമല ചോലയാണെന്ന് വനം വകുപ്പ് കണ്ടെത്തി. പെട്ടിമുടിയിലെ തോട്ടം തൊഴിലാളി ലയങ്ങൾക്ക് 800 മീറ്റർ മുകളിലാണ് കുരിശുമല ചോല സ്ഥതി ചെയ്യുന്നത്. രണ്ടു ചോലകളുടെ സംഗമ പ്രദേശമാണ് കുരിശുമല.
Advertisment
കണ്ണൻ ദേവൻ കമ്പനിയുടെയും ഇരവികുളം ദേശീയ ഉദ്യാനത്തിന്റെയും അതിർത്തി പ്രദേശത്താണ് നിക്ഷിപ്ത വനമേഖലയായ ഈ പ്രദേശം. ഇവിടെ നിന്നു കൂറ്റൻ പാറകളും മലവെള്ളവും ഒഴുകിയെത്തിയാണ് ദുരന്തമുണ്ടായതെന്നു ഇരവികുളം ദേശീയ ഉദ്യാനത്തിലെ അസി. വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ നേരിയംപറമ്പിൽ പറഞ്ഞു.
ഇതോടൊപ്പം കുരിശുമല ചോലയ്ക്ക് സമീപത്തു മറ്റൊരു ഉറവ കണ്ടെത്തിയതായും അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. പെട്ടിമുടിക്കു സമീപം ഗ്രേവൽ ബാങ്ക്സ് എന്ന സ്ഥലത്ത് 20 വർഷം മുൻപ് ഉരുൾ പൊട്ടലുണ്ടായിരുന്നു.