പെട്ടിമുടിയില്‍ ഇന്നലത്തെ തെരച്ചില്‍ വിഫലം ; ഇന്ന് റ​ഡാ​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തും

New Update

തൊ​ടു​പു​ഴ:​രാജമല പെ​ട്ടി​മു​ടിയില്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യുള്ള ഇന്നലത്തെ തെരച്ചില്‍ വിഫലമായതോടെ ഇ​ന്നു റ​ഡാ​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​ച്ച്‌. ദി​നേ​ശ​ന്‍ അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​ത​ന്നെ ചെ​ന്നൈ​യി​ലെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ഷ്യ​നോ​ള​ജി​യി​ല്‍ നി​ന്നു​ള്ള റ​ഡാ​ര്‍ സ്ഥ​ല​ത്തെത്തി.

Advertisment

publive-image

റ​ഡാ​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന വൈ​കി​യ​ത് പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യാ​യ​തി​നാ​ലാ​ണെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.അതേ സമയം,എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 11-ാം ദി​വ​സം ന​ട​ത്തി​യ തെ​ര​ച്ചി​ല്‍ വി​ഫ​ലമായി. കു​ട്ടി​ക​ള​ട​ക്കം 12 പേ​രെ​കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ട്. 58 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​രു​ടെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ പു​ഴ​യോ​ര പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന​യും തു​ട​രും.

pettimudi
Advertisment