റിയാദ് : കോവിഡ് വൈറസ് പ്രതിരോധിക്കുന്നതിനായി ഫൈസർ ബയോ എൻടെക് വാക്‌സിൻ സൗദി അറേബ്യയിൽ കോവിഡ് വാക്‌സിൻ ഇന്ന് രാവിലെ മുതൽ നൽകി തുടങ്ങി. ആദ്യ കോവിഡ് വാക്സിന്‍ സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ, സ്വീകരിച്ചു കൂടാതെ ഒരു സ്വദേശി പുരുഷൻ, മറ്റൊരു സ്വദേശി സ്ത്രീ എന്നിവരാണ് തുടര്‍ന്ന് വാക്‌സിൻ സ്വീകരിച്ചത്.
/sathyam/media/post_attachments/mcGuJVmLEQYApxtBAEWG.jpg)
സൗദിയില്‍ വാക്സിന്‍ കുത്തിവെപ്പ് തുടങ്ങി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ ആദ്യ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നു.
പ്രമുഖ ആഗോള മരുന്നു നിർമാണ കമ്പനിയായ ഫൈസർ വികസിപ്പിച്ച ഫൈസർ ബയോ എൻടെക് വാക്‌സിൻ ഇന്നലെ രണ്ടു ഫ്ലൈറ്റുകളിലായി രണ്ട് ലോഡ് വാക്‌സിൻ റിയാദ് വിമാനത്താവളത്തിൽ എത്തിയിരുന്നു. സൗദി എയർലൈൻസ് വിമാനത്തിലാണ് വാക്സിന്‍ എത്തിച്ചത്ത്
ഉയര്‍ന്ന താപനിലയുള്ള ശീതികരണ സംവിധാനത്തില്‍ സൂക്ഷിച്ചിട്ടുള്ള വാക്സിന്‍ സൗദിയിലെ വിവിധ പ്രവിശ്യകളിലേക്ക് അയക്കുന്ന നടപടികൾ ആരോഗ്യവകുപ്പ് തുടരുകയാണ്ടരുകയാണ്.
കോവിഡ് വാക്സിന്‍ സ്വീകരികരിക്കുന്നവര്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുള്ള സിഹതീ ആപിൽ രജിസ്റ്റർ ചെയ്യണം ഇങ്ങനെ രജിസ്റ്റര്‍ മുൻഗണനാക്രമമനുസരിച്ച് വാക്സിന്‍ നല്‍കി തുടങ്ങുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ. സൗദിയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരുടെ ഏണ്ണം 180 ആണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us