Advertisment

ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ മൂന്നാം ഡോസ് നല്‍കുന്നതിന് അനുമതി തേടി ഫൈസര്‍; മൂന്നാം ഡോസ് വാക്‌സിന്‍ എടുക്കുന്നത് പുതിയ വകഭേദത്തിനെതിരേ ഫലപ്രദമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി

New Update

publive-image

Advertisment

വാഷിങ്ടണ്‍: കൊവിഡ് ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ മൂന്നാം ഡോസ് നല്‍കുന്നതിന് അനുമതി തേടി വാക്‌സിന്‍ നിര്‍മാതാക്കളായ ഫൈസറും ബയോണ്‍ടെക്കും എഫ്.ഡി.എയെ സമീപിച്ചു. ഡെൽറ്റ ലാംഡ ഉൾപ്പടെയുള്ള കൊവിഡ് വകഭേദങ്ങൾ ലോകത്ത് പുതിയ തരംഗത്തിന് കാരണമാകുമെന്ന ആശങ്കയ്ക്കിടെയാണ് മരുന്ന് കമ്പനികളുടെ പുതിയ നീക്കം.

വാക്സീൻറെ മൂന്നാം ഡോസിന് അനുമതി തേടി ഫൈസർ ബയോഎൻടെക്ക് എന്നീ കമ്പനികൾ അമേരിക്കയുടെ എഫ്ഡിഎ യെ സമീപിച്ചു. മൂന്നാം ഡോസിനറെ പരീക്ഷണങ്ങൾ നിലവിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഈ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കൊവിഡിൻറെ പുതിയ വകഭേദങ്ങളിൽ നിന്ന് കൂടുതൽ സുരക്ഷ നൽകാൻ ബൂസ്റ്റർ ഡോസുകൾ കൊണ്ട് സാധിക്കുമെന്ന് കണ്ടെത്തിയതായി കമ്പനികൾ അവകാശപ്പെടുന്നു. എന്നാൽ ഇതിൻറെ ശാസ്ത്രീയ തെളിവുകൾ പുറത്തു വരുന്നത് വരെ രണ്ട് ഡോസ് എന്ന നയത്തിൽ തുടരുമെന്നാണ് എഫ്ഡിഎ വ്യക്തമാക്കി.

മൂന്നാം ഡോസ് വാക്‌സിന്‍ എടുക്കുന്നത് പുതിയ വകഭേദത്തിനെതിരേ ഫലപ്രദമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫൈസറും ബയോണ്‍ടെക്കും വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മൂന്നാം ഡോസിനുള്ള അനുമതിക്കായി ആവശ്യപ്പെടുമെന്നും കമ്പനികള്‍ വ്യക്തമാക്കി.

ആദ്യത്തെ രണ്ടു ഡോസുകളെ അപേക്ഷിച്ച് മൂന്നാം ഡോസ് എടുക്കുന്നവരില്‍ ആന്റിബോഡിയുടെ അളവ് 5-10 ഇരട്ടി വര്‍ധിക്കുന്നതായി നടന്നുകൊണ്ടിരിക്കുന്ന ചില പഠനങ്ങള്‍ സൂചന നല്‍കുന്നു. ബീറ്റാ വകഭേദത്തെ മുന്‍നിര്‍ത്തിയുള്ള ഈ പഠനഫലം ഡെല്‍റ്റ വകഭേദത്തിനും ബാധമാണെന്നാണ് കരുതുന്നതെന്ന് കമ്പനികള്‍ പറയുന്നു. ഡെല്‍റ്റ വകഭേദത്തിനെതിരേ പ്രത്യേക വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമവും നടത്തുന്നുണ്ടെന്നും കമ്പനികള്‍ വ്യക്തമാക്കി.

covid delta pfizer
Advertisment