കൊവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണങ്ങളില്‍ വ്യക്തമായതായി ഫൈസര്‍; ഉപയോഗത്തിന് അടിയന്തര അനുമതി തേടും

New Update

publive-image

ന്യുയോര്‍ക്ക്: ജര്‍മന്‍ മരുന്ന് കമ്പനിയായ ബയേണ്‍ടെക്കുകമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണങ്ങളില്‍ വ്യക്തമായതായി യുഎസ് കമ്പനി ഫൈസര്‍. എഎഫ്പി വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാം ഘട്ട പരീക്ഷണത്തിലാണ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയത്.

Advertisment

സുരക്ഷാ പ്രശ്‌നങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കമ്പനി അറിയിച്ചു. ഫൈസറും ബയേണ്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്റെ ജൂലായ് 27 ന് തുടങ്ങിയ മൂന്നാംഘട്ട പരീക്ഷണങ്ങളില്‍ 43,538 പേരാണ് പങ്കാളികളായത്. വിവിധ വിഭാഗങ്ങളില. ആയിരക്കണക്കിന് പേരില്‍ തുടരുന്ന പരീക്ഷണങ്ങളുടെ ഫലം വരുന്ന ആഴ്ചകളില്‍ പുറത്തുവിടുമെന്നും കമ്പനി പറയുന്നു.

രണ്ട് ഡോസ് വാക്‌സിന് അടിയന്തര അനുമതി തേടി യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ ഈ മാസം അവസാനം തന്നെ സമീപിക്കാനാണ് ഫൈസര്‍ ഒരുങ്ങുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. രണ്ടാമത്തെ ഡോസ് എടുത്തുകഴിഞ്ഞ് ഏഴ് ദിവസത്തിനകം വാക്‌സിന്‍ സ്വീകരിച്ചയാള്‍ക്ക് കോവിഡ് 19 ബാധയില്‍നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പരീക്ഷണങ്ങളില്‍ വ്യക്തമായിട്ടുള്ളത്.

Advertisment