ഫൈസര്‍ (Pfizer) ഇന്ത്യയിൽ വാക്‌സിനേഷൻ നടത്താൻ എമർജൻസി അപ്പ്രൂവലിന് അപേക്ഷിച്ചിരിക്കുന്നു. കോവിഡ് വാക്‌സിനായി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ അപേക്ഷ സമർപ്പിക്കുന്ന ആദ്യ വാക്‌സിൻ നിർമ്മാണകമ്പനിയാണ് ഫൈസര്‍.
ഫൈസര്‍ വാക്‌സിന് യുകെയും ബഹ്‌റിനും അനുമതി നൽകിക്കഴിഞ്ഞു. ഇന്ത്യയിൽ ഡിസംബർ 4 ന് ഡിസിജിഐക്ക് സമർപ്പിച്ച അപേക്ഷയിൽ Emergency Use Athorisation (EUA FORM CT 18 ) പ്രകാരമാണ് വാക്‌സിൻ ഇന്ത്യയിൽ അടിയന്തര വില്പനയ്ക്കും ഉപയോഗത്തിനുമുള്ള അനുമതി തേടിയിരിക്കുന്നത്.
വാക്‌സിൻ ഉപയോഗപ്രദമാണെന്ന് തെളിഞ്ഞാൽ ലോക്കൽ ക്ലിനിക്കൽ ട്രയൽ നടത്താതെ ഉപയോഗത്തിനുള്ള അനുമതി നൽകാൻ ഡ്രഗ്‌സ് കൺട്രോളർ ജനറൽക്ക് അധികാരമുണ്ട്.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കോവിഷീൽഡ് ഉൾപ്പെടെ ഇന്ത്യയിൽ അവസാന ട്രയൽ നടത്തുന്ന രണ്ടു വാക്‌സിനുകൾക്കുമുള്ള അനുമതിക്കായി അവർ ഉടനെത്തന്നെ അപേക്ഷ സമർപ്പിക്കുമെന്നാണ് കരുതുന്നത്.
കോവിഡ് വാക്‌സിൻ ഇന്ത്യയൊട്ടാകെ എത്തിക്കുന്നതിനായി ഡൽഹി ഹൈദരാബാദ് കാർഗോ എയർപോർട്ടുകൾ സജ്ജo.
ഇന്ത്യയിലെ ഏറ്റവും മികച്ചതും സുസജ്ജവുമായ രണ്ടു കാർഗോ എയർ പോർട്ടുകളാണ് ഡൽഹിയിലും ഹൈദരാബാദിലുമുള്ളത്. നിരവധി മരുന്നുൽപ്പാദനകമ്പനികൾ ഹൈദരാബാദിലായതിനാൽ ഇവിടുത്തെ കാർഗോ എയർപോർട്ടിൽ ലോകോത്തര സൗകര്യങ്ങളെല്ലാം ലഭ്യമാണ്.
ഡൽഹിയിൽ അന്താരാഷ്ട്രനിലവാരത്തിലുള്ള രണ്ടു കാർഗോ ടെർമിനലുകളുണ്ട്. 1.5 ലക്ഷം മെട്രിക്ക് ടൺ സാധനസാമഗ്രികൾ സൂക്ഷിക്കാൻ ഇവിടെ കഴിയുന്നതാണ്. ആവശ്യമായ ടെമ്പറേച്ചർ അനുസരിച്ചുള്ള വെവ്വേറെ സോണുകളും ഇവിടുണ്ട്.
- 25 മുതൽ 25 ഡിഗ്രിവരെ പല താപനിലയിൽ ഇവിടെ സാധനങ്ങൾ സൂക്ഷിക്കാം. അതുകൊണ്ടുതന്നെ കോവിഡ് വാക്‌സിൻ ഏറ്റവും ഭദ്രമായി സൂക്ഷിക്കാനും മറ്റു സ്ഥലങ്ങളി ലേക്കയക്കുവാനും കഴിയുന്നതാണ്.
രണ്ട് എയർ പോർട്ടുകളിലും (ഡൽഹി - ഹൈദരാബാദ്) അതിവേഗതയിൽ വാഹനങ്ങൾക്ക് തുടർച്ചയായി പോകാനും വരാനും പ്രത്യേകം ഗേറ്റുകളുള്ളതിനാൽ കാർഗോ സർവീസ് വേഗതയിൽ നീക്കാനും എളുപ്പമാണ്.
ഇന്ത്യയിലെ മറ്റുളള നഗരങ്ങളിലേക്ക് കോവിഡ് വാക്‌സിൻ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ രണ്ട് കാർഗോ എയർ പോർട്ടുകളിലും പൂർത്തിയായിക്കഴിഞ്ഞു. കോൾഡ് സ്റ്റോറേജ് , സ്റ്റോക്ക് യാർഡ് എന്നിവയുടെ നിരീക്ഷണങ്ങളാണ് ഇപ്പോൾ അവസാനഘട്ടത്തിൽ നടക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us