Advertisment

ഫൈസര്‍ വാക്‌സിന്‍ ഓഗസ്‌റ്റോടെ വിപണിയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്; ഒരു ഡോസിന് 730 രൂപ

New Update

publive-image

Advertisment

ന്യൂഡൽഹി: ഫൈസർ ഉൾപ്പെടെയുള്ള വിദേശ കോവിഡ് വാക്സീൻ നിർമാതാക്കൾക്ക് നിയമപരമായ ബാധ്യതകളിൽനിന്നു സംരക്ഷണം നൽകുന്ന നടപടികളിലേക്ക് ഇന്ത്യ അടുക്കുന്നുവെന്നും ഓഗസ്റ്റ് മാസത്തോടെ ഫൈസർ വാക്സീൻ വിപണിയിൽ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍.

ഫൈസറിന്റെ അഭ്യർഥനയെത്തുടർന്നു വിദേശ വാക്സീനുകൾ പ്രാദേശികമായി പരീക്ഷിക്കണമെന്ന നിർദേശം സർക്കാർ നേരത്തേ പിൻവലിച്ചിരുന്നു. എന്നാൽ, വാക്സീൻ ഉപയോഗത്തെ തുടർന്നു ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നേരിടേണ്ടിവരുന്ന നിയമ നടപടികളിൽനിന്നു സംരക്ഷണം നൽകണമെന്നുമുള്ള വ്യവസ്ഥ അംഗീകരിക്കാത്ത ഒരു രാജ്യത്തിനും ഫൈസർ ഇതുവരെ വാക്സീൻ കച്ചവടം ചെയ്തിട്ടില്ല.

നിയമ സംരക്ഷണം സംബന്ധിച്ച് ഒരു വാക്സീൻ നിർമാതാക്കൾക്കും കേന്ദ്ര സർക്കാർ ഇതുവരെ ഉറപ്പും നൽകിയിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ മനം മാറ്റത്തിനു തയാറായേക്കും എന്നാണു റിപ്പോർട്ട്. ഒരു ഡോസ് ഫൈസറിന് ഏകദേശം 730 രൂപയായിരിക്കും ഇന്ത്യയിലെ വിലയെന്നാണു റിപ്പോർട്ട്.

Advertisment