ഗാര്‍ഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് അയയ്ക്കുന്നതിന് ഫിലിപ്പീന്‍സ് ഏര്‍പ്പെടുത്തിയ വിലക്ക് ഔദ്യോഗികമായി നീക്കി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, April 19, 2021

കുവൈറ്റ് സിറ്റി: ഗാര്‍ഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് അയക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ഔദ്യോഗികമായി പിന്‍വലിക്കുന്നതായി ഫിലിപ്പീന്‍സ്.

ഫിലിപ്പീന്‍സ് തൊഴില്‍മന്ത്രി സില്‍വസ്റ്റര്‍ എച്ച് ബെല്ലോ മൂന്നാമന്റെ നിര്‍ദ്ദേശാനുസൃതം ഫിലിപ്പീന്‍സ് ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുനരാരംഭിക്കാമെന്ന് റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ കുവൈറ്റിലെ ഫിലിപ്പീന്‍സ് എംബസിയിലെ ലേബര്‍ അറ്റാഷെ നസീര്‍ മുസ്തഫ വ്യക്തമാക്കി.

ഫിലിപ്പൈന്‍ ഓവര്‍സീസ് വര്‍ക്കേഴ്‌സ് ഓഫീസ് (POLO) തിങ്കളാഴ്ച മുതല്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വിദേശ ലേബര്‍ ഓഫീസുകള്‍ക്കുള്ള ലൈസന്‍സുകള്‍ നല്‍കാന്‍ ആരംഭിക്കും.

ഏപ്രില്‍ 21 മുതല്‍ രാവിലെ (ഒമ്പത് മുതല്‍ 10.30 വരെ) തൊഴില്‍ ഓര്‍ഡറുകള്‍ പുതുക്കുന്നതിനും മറ്റുമുള്ള അപേക്ഷകള്‍ സ്വീകരിക്കും. പുതിയ ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ക്കുള്ള അപേക്ഷ ഏപ്രില്‍ 25 മുതല്‍ (രാവിലെ ഒമ്പത് മുതല്‍ 10.30 വരെ) ആരംഭിക്കും.

×