പ്രകാശ് നായര്‍ മേലില
Updated On
New Update
ക്രിക്കറ്റ്ലോകത്തെ കൗതുകമായി മാറുകയാണ് സാറാ തെൻഡുൽക്കർ ശുഭ് മൻ ഗിൽ പ്രണയം. ക്രിക്കറ്റിലെ ദൈവം എന്നറിയപ്പെടുന്ന സച്ചിന്റെ മകളാണ് സാറ. ശുഭ് മൻ ഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ ടീമിലെ അംഗവും.
Advertisment
ശുഭ് മൻ ഗിൽ ഇപ്പോൾ ടീമിനൊപ്പം യുഎഇയിലാണുള്ളത്. ടീമിനൊപ്പം ചേരും മുൻപ് സാറയുമൊത്ത് ശുഭ് മൻ ഗിൽ ഡേറ്റിങ് നടത്തിയിരുന്നതായും പറയപ്പെടുന്നു.
ശുഭ് മൻ ഗിൽ ഐപിഎല്‍ പ്രകടനത്തിൻ്റെ വീഡിയോ ക്ലിപ്പുകൾ സാറ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോ ടെയാണ് ഈ ഹൈ പ്രൊഫൈൽ പ്രണയവിവരം പുറം ലോകമറിയുന്നത്.
അവസാന ചിത്രം - യുഎഇയിൽ നടക്കുന്ന ഐപിഎല്‍ അഞ്ചാം മാച്ചിൽ ( കെകെആര്‍ vs മുംബൈ ) മുംബൈ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിന്റെ ബാൾ തടയാനായി ശുഭ് മൻ ഗിൽ ഡൈവ് ചെയ്യുന്ന ചിത്രം സാറാ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.