തിരഞ്ഞെടുപ്പിന് എന്ത് കൊവിഡ് പ്രോട്ടോക്കോള്‍ എന്ന മട്ടില്‍ ബീഹാറിലെ സ്ഥാനാര്‍ത്ഥികള്‍; വോട്ടര്‍മാരെ ‘കൈയ്യിലെടുക്കാന്‍’ കാല്‍ക്കല്‍ സാഷ്ടാംഗം വീണും അഭ്യാസം ! ബീഹാറിലെ ചില തിരഞ്ഞെടുപ്പ് കാഴ്ചകള്‍

പ്രകാശ് നായര്‍ മേലില
Saturday, October 10, 2020

ബീഹാറിൽ ഈ മാസം – ഒക്ടോബർ 28 മുതൽ മൂന്നു ഘട്ടങ്ങളായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. കോവിഡ് കാല നിബന്ധനകളെല്ലാം കാറ്റിൽപ്പറത്തിയയാണ് സ്ഥാനാർത്ഥികൾ ഒട്ടുമിക്കവരും പ്രചാരണം നടത്തുന്നത്.

ആദ്യ ചിത്രത്തിൽ 4 തവണ എംഎല്‍എയും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന അമരേന്ദ്ര പ്രതാപ് സിംഗ് (73) ഇത്തവണ വേറിട്ട ശൈലിയിലാണ് വോട്ടഭ്യർത്ഥിക്കുന്നത്.

ഓരോ വീട്ടിലുമെത്തുന്ന അദ്ദേഹം വോട്ടർമാരുടെ കാലുകളിൽ സാഷ്ടംഗം വീണ് കാലുപിടിച്ചാണ് വോട്ടു ചോദിക്കുന്നത്. കാരണമുണ്ട്.

കഴിഞ്ഞ തവണ അദ്ദേഹം എതിർസ്ഥാനാർത്ഥിയോട് കേവലം 666 വോട്ടുകൾ ക്കാണ് പരാജയപ്പെട്ടത്. ഓരോ വോട്ടിന്റെയും മഹത്വം അദ്ദേഹത്തിനറിയാം.’ആരാ’ നിയോജകമണ്ഡലത്തിൽനിന്നുള്ള സ്ഥാനാർത്ഥിയാണ്  അമരേന്ദ്ര പ്രതാപ് സിംഗ്.

രണ്ടാമത്തെ ചിത്രം ഭോജ്‌ പൂരിൽ നാമനിർദ്ദേശം സമർപ്പിക്കാൻ എരുമപ്പുറത്ത് പോകുന്ന മറ്റൊരു സ്ഥാനാർഥി.

×