തെയ്യം കാണാനെത്തിയ ഭിന്നശേഷിക്കാരിയോട് വിവേചനം; വിലക്കിയത് വീൽചെയറിൽ ആയതിനാൽ

New Update

publive-image

Advertisment

കണ്ണൂർ: കണ്ണൂരിൽ തെയ്യം കാണാൻ ചെന്ന ഭിന്നശേഷിക്കാരിയെ വീൽചെയറിൽ ആയതിനാൽ അകത്തേക്ക് കയറ്റിയില്ലെന്ന് പരാതി. പയ്യന്നൂർ കോറോം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രധാന ആചാരക്കാരൻ തന്നോട് വിവേചനം കാണിച്ചെന്നാണ് എസ്എംഎ രോഗബാധിതയായ സുനിത ത്രിപ്പാനിക്കരയുടെ പരാതി. സംഭവത്തെക്കുറിച്ച് ക്ഷേത്രം കമ്മറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദൈവം അരുമയോടെ പൈതങ്ങളേയെന്ന് വിളിച്ച് സങ്കടങ്ങൾ കേൾക്കാൻ വരുന്ന കാവിലേക്ക് ഭഗവതിയെ കാണാൻ ചെന്നപ്പോഴുണ്ടായ ദുരനുഭവം മറക്കുന്നത് മനസിലെ ഭഗവതിയുടെ ചിത്രം കാൻവാസിലേക്ക് പകർത്തിയാണ്. കഴിഞ്ഞ ദിവസമാണ് കോറോം മുച്ചിലോട്ട് പ്രധാന ആചാരക്കാരനായ കാരണവർ സുനിതയെ വീൽചെയറിലായതിനാൽ തെയ്യം കാണുന്നതിൽ നിന്നും വിലക്കിയത്.

സംഭവത്തെക്കുറിച്ച് ക്ഷേത്രം കമ്മറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. എല്ലുകൾ പൊടിയുന്ന എഎസ്എംഎ രോഗം ബാധിച്ച് ശരീരം തളർന്നെങ്കിലും മനക്കരുത്തിൽ ഒരുപാട് ദൂരം സഞ്ചരിച്ചയാളാണ് സുനിത. പിജി വരെ പഠിച്ചു. നാടകവും ചിത്രരചനയും എഴുത്തും ശീലമാക്കി. ഇന്ന് രാജ്യാന്തര സംഘടകളുമായി ചേർന്ന് ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്നയാളാണ് സുനിത. തനിക്ക് നേരിട്ട ഈ വിവേചനം സുനിതയ്ക്ക് ഒട്ടും അംഗീകരിക്കാനാകുന്നില്ല. ദുർബലരായ മനുഷ്യരെ വീണ്ടും വീണ്ടും ചവിട്ടിത്താഴ്ത്തുന്നത് ശരിയായോയെന്ന് സുനിത ചോദിക്കുന്നു.

Advertisment