ചന്ദ്രനില്‍ നിന്ന് ഭൂമിയില്‍ പതിച്ച 13.5 കിലോഗ്രാം ഭാരമുള്ള ശിലാക്കഷണത്തിന്റെ ലേലം ലണ്ടനില്‍ നടന്നു; വിറ്റുപോയത്18.85 കോടി രൂപയ്ക്ക് !

New Update

ലണ്ടന്‍: ചന്ദ്രനില്‍ നിന്ന് ഭൂമിയില്‍ പതിച്ച 13.5 കിലോഗ്രാം ഭാരമുള്ള ശിലാക്കഷണം വിറ്റുപോയത് 2.5 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 18.85 കോടി രൂപ) തുകയ്ക്ക് ! ലണ്ടനില്‍ ഏപ്രില്‍ 30നാണ് ഈ അപൂര്‍വ ലേലം നടന്നത്.

Advertisment

publive-image

സഹാറ മരുഭൂമിയില്‍ കണ്ടെത്തിയ ശിലാക്കഷണമാണ് ഇപ്പോള്‍ വന്‍ തുകയില്‍ വിറ്റുപോയിരിക്കുന്നത്. ചന്ദ്രനില്‍ നിന്ന് ഇതുവരെ ഭൂമിയില്‍ പതിച്ചതില്‍ വലുപ്പത്തില്‍ അഞ്ചാമതുള്ള ഈ ശിലാക്കഷണത്തിന് എന്‍.ഡബ്ല്യു.എ 12691 എന്നാണ് പേരിട്ടിരിക്കുന്നത്.

ഛിന്നഗ്രഹങ്ങളുമായി കൂട്ടിയിടിച്ചാകാം ഇത്തരമൊരു ശിലാക്കഷണം ഭൂമിയില്‍ പതിച്ചതെന്ന് കരുതുന്നു. സഹാറയില്‍ നിന്ന് ലഭിച്ച ശില യുഎസിലെ അപ്പോളോ സ്‌പേസ് മിഷന്‍സ് ടു ദ മൂണിലെത്തിച്ചാണ് ചന്ദ്രനില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞത്. 1960-1970 കാലഘട്ടത്തിലെ അപ്പോളോ പദ്ധതിയില്‍ 400 ഓളം കിലോഗ്രാം പാറ ചന്ദ്രനില്‍ നിന്ന് ഭൂമിയിലെത്തിച്ചിരുന്നു. ഈ ശിലകളിലടങ്ങിയ ഘടകപദാര്‍ഥങ്ങള്‍ക്ക് സമാനമായിരുന്നു ഈ ശിലയിലേതും.

Advertisment