പ്രാവ് തൂറീന്നാ തോന്നുന്നേ…അതും ലൈവിനിടെ…പ്രാവിന്‍റെ ശല്യംകൊണ്ട് പൊറുതിമുട്ടിയെന്ന് പരാതിപ്പെട്ട ജനപ്രതിനിധിയുടെ തലയില്‍ കാഷ്ഠിച്ച് പ്രാവ്…വീഡിയോ കാണാം

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, September 18, 2019

ചിക്കാഗോ: പ്രാവിന്‍റെ ശല്യംകൊണ്ട് പൊറുതിമുട്ടിയെന്ന് പരാതിപ്പെട്ട ജനപ്രതിനിധിയുടെ തലയില്‍ കാഷ്ഠിച്ച് പ്രാവ്. പ്രാവുകളുടെ ശല്യത്തെക്കുറിച്ചുള്ള ടെലിവിഷന്‍ പരിപാടിക്കിടെയാണ് അമേരിക്കന്‍ ജനപ്രതിനിധിയുടെ തലയില്‍ പ്രാവ് കാഷ്ഠിച്ചത്.

ഡെമോക്രാറ്റ് ജനപ്രതിനിധിയായ ജയ്മി ആന്‍ഡ്രേഡിനാണ് ലൈവ് പരിപാടിക്കിടെ ദുരനുഭവമുണ്ടായത്. അമേരിക്കയിലെ ഇര്‍വ്വിന്‍ പാര്‍ക്ക് ബ്ലൂ ലൈന്‍ സ്റ്റേഷന്‍ വൃത്തിയാക്കണമെന്ന ആവശ്യവുമായി നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയ വ്യക്തിയാണ് ജെയ്മി. പ്രാവിന്‍റെ ശല്യം രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് ഇര്‍വ്വിന്‍ പാര്‍ക്ക് ബ്ലൂ ലൈന്‍ സ്റ്റേഷന്‍.

പ്രാവിന്‍ കാഷ്ഠവും തൂവലുംകൊണ്ട് ഇവിടം നിറഞ്ഞതായി നിരവധിപ്പേരാണ് പരാതിപ്പെടുന്നത്. എന്തായാലും തന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ലൈവ് പരിപാടിക്കിടെയെന്നാണ് ജെയ്മിക്ക് പറയാനുള്ളത്.

×