ബെംഗളൂരു: കല്‍ബുര്‍ഗിയിലെ കൊവിഡ് ആശുപത്രിയില്‍ പന്നികള്‍ സ്വൈര്യവിഹാരം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സംസ്ഥാനത്തെ ആശുപത്രികളിലെ ദയനീയാവസ്ഥ വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങളെന്ന് പ്രതിപക്ഷം ആരോപിച്ചു.
Pigs roam around the aisle of #Covid19 Govt Hospital in Kalaburgi/Gulbarga. Pathetic state of affairs in this govt Hospital. Deputy CM @GovindKarjol is the district incharge minister. pic.twitter.com/tKJV85mZG4
— Nagarjun Dwarakanath (@nagarjund) July 18, 2020
കൊവിഡ് ആശുപത്രിയുടെ വരാന്തയിലൂടെ പന്നികൾ കൂട്ടമായി നടക്കുന്നതാണ് വീഡിയോ. ദൃശ്യങ്ങള്‍ വൈറലയതോടെ ഗുൽബർഗ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പന്നിക്കുടുംബത്തെ പിടികൂടി.
വീഡിയോ മൂന്നു ദിവസം പഴക്കമുള്ളതാണെന്നാണ് സംസ്ഥാന ആരോഗ്യ മന്ത്രി ബി ശ്രീരാമുലു പറയുന്നു. അപ്പോൾ തന്നെ താൻ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു.
ദൈവത്തിന് മാത്രമേ കോവിഡ് മഹാമാരിയിൽനിന്ന് ഇനി രക്ഷിക്കാൻ സാധിക്കൂവെന്ന പ്രസ്താവന കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി നടത്തിയിരുന്നു. തുടര്‍ന്ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.