Advertisment

മുഖക്കുരുവിനെതടയാൻ ചില വഴികൾ

New Update

ഒരിക്കലെങ്കിലും മുഖക്കുരു വരാത്തവര്‍ കുറവായിരിക്കും. ഇത്തരത്തില്‍ ചര്‍മ്മത്തിലുണ്ടാകുന് മുഖക്കുരു ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ പോലും ബാധിക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും മുഖക്കുരു വരാം. അതുപോലെ തന്നെ മുഖക്കുരുവിന് പ്രതിവിധികളും പലതുണ്ട്. അത്തരത്തില്‍ മുഖക്കുരു അകറ്റാൻ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ എന്തൊക്കെയാണെന്ന് നോക്കാം...

Advertisment

publive-image

മുഖക്കുരു തടയാന്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. ഒപ്പം ചെറുചൂടുവെള്ളത്തിൽ ഇടക്കിടയ്ക്ക് മുഖം കഴുകുകയും ചെയ്യുക.

ഒരു ഐസ് കട്ടയെടുത്ത് മുഖത്ത് മുഖക്കുരുവുള്ള ഭാഗത്ത് വയ്ക്കുക. മുഖക്കുരുവിന്റെ വലുപ്പവും ചുവപ്പ് നിറവും കുറയാന്‍ ഇത് സഹായിക്കും.

തേൻ പഞ്ഞിയിൽ മുക്കി മുഖക്കുരുവുള്ള ഭാഗത്തു പുരട്ടുക. 15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക. ഇത് പതിവായി ചെയ്യുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും.

തക്കാളി നീരും തേനും സമം ചേർത്തു മുഖത്തു പുരട്ടുന്നതും മുഖക്കുരു മാറാന്‍ നല്ലതാണ്.

നന്നായി പഴുത്ത പപ്പായ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടാം. 30 മിനിറ്റിനുശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇതും ആഴ്ചയില്‍ രണ്ട് തവണ വരെ ചെയ്യാം.

PIMPLES REMADI
Advertisment