മുഖക്കുരു വെറും 2 ദിവസം കൊണ്ട് ഇല്ലാതാക്കാം

ഹെല്‍ത്ത് ഡസ്ക്
Thursday, February 18, 2021

പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. ഈ പ്രശ്നത്തെ വെറും രണ്ട് ദിവസം കൊണ്ട് പൂര്‍ണമായും ഒഴിവാക്കാം. അതിനായി ഇതാ ചില എളുപ്പ വഴികള്‍. എല്ലാ ദിവസവും ഏതെങ്കിലും വീര്യം കുറഞ്ഞ ഫേയ്‌സ് വാഷ്‌ ഉപയോഗിച്ച്‌ മുഖം വൃത്തിയാക്കുന്നത് വളരെ നല്ലതാണ്. മുഖം കഴുകാന്‍ ആരിവേപ്പിലയിട്ട്‌ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. ഇത് മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ ഉത്തമമാണ്.

ചെറുനാരങ്ങ രണ്ടായി മുറിച്ചത്‌ മുഖക്കുരുവില്‍ ഉരസുക. സിട്രിക്കാസിഡ്‌ മുഖക്കുരു ഉണ്ടാക്കുന്ന ബാക്‌റ്റിരിയയെ നീക്കാന്‍ സഹായിക്കും. മുഖക്കുരുവിനെ രണ്ട് ദിവസം കൊണ്ട് പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. പഞ്ചസാരയുടെയും എണ്ണയുടെയും ഉപയോഗം കുറച്ച്‌ പഴങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നത് മുഖക്കുരുവുനെ അകറ്റാന്‍ സഹായിക്കും.

×