/sathyam/media/post_attachments/MDS0y0tvD76iy2sylHez.jpg)
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നല്ല ടൂറിസ്റ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാഹുല്‍ കടലില്‍ ചാടിയതുകൊണ്ട് ടൂറിസം വകുപ്പിനാണ് നേണ്ടമുണ്ടായതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ആഴക്കടല്‍ മത്സ്യബന്ധന വിവാദം ഗൂഡാലോചനയെന്ന് പിണറായി ആരോപിച്ചു. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമം നടത്തി. ഇതിനായി പ്രതിപക്ഷം ഗൂഡാലോചന നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് റാങ്ക് ലിസ്റ്റില്‍ സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തു. നിമയമില്ലാതിരുന്നിട്ടും ലിസ്റ്റിന് കാലാവധി നീട്ടിനല്‍കി. എന്നിട്ടും ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാരിനെതിരെ സമരം ചെയ്തു. മാധ്യമങ്ങളും ഇതിന് കൂട്ടുനിന്നു. ബാനര്‍ ഹെഡിംഗ് നല്കി ജനങ്ങളെ പറ്റിക്കാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.