Advertisment

പ്രതിസന്ധി ഘട്ടത്തില്‍ ധീരത കൈവിടാതെ പ്രവര്‍ത്തിച്ചു; കിണറ്റില്‍ വീണ യുവതിയെ രക്ഷപ്പെടുത്തിയ എസ്‌ഐയെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി

New Update

തിരുവനന്തപുരം: തിരൂര്‍ വൈരങ്കോട് ഉത്സവത്തിനിടെ കിണറ്റില്‍ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ തിരൂര്‍ എസ് ഐ ജലീല്‍ കറുത്തേടത്തിനും നാട്ടുകാര്‍ക്കും അഭിനന്ദങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പ്രതിസന്ധി ഘട്ടത്തില്‍ എസ് ഐ ധീരത കൈവിടാതെ പ്രവര്‍ത്തിച്ചു. അനുകരണീയമായ മാതൃകയാണിതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Advertisment

publive-image

തിരൂര്‍ എസ് ഐ ജലീല്‍ കറുത്തേടത്തിനും സഹപ്രവര്‍ത്തകര്‍ക്കും അവര്‍ക്കു പിന്തുണ നല്‍കിയ നാട്ടുകാര്‍ക്കും അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫോണ്‍ ചെയ്യുന്നതിനിടയില്‍ ആള്‍മറയില്ലാത്ത കിണറില്‍ വീണുപോയ യുവതിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം മനസ്സാന്നിദ്ധ്യത്തോടെ നേതൃത്വം നല്‍കുകയുണ്ടായി. ഫയര്‍ ഫോഴ്‌സ് വരുന്നതിനു മുന്‍പു തന്നെ അദ്ദേഹം അവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി. ഒരു പ്രതിസന്ധി ഘട്ടത്തില്‍ ധീരത കൈവിടാതെ അദ്ദേഹം പ്രവര്‍ത്തിച്ചു. അനുകരണീയമായ മാതൃകയാണിത്.- അദ്ദേഹം പറഞ്ഞു.

വൈരങ്കോട് വലിയ തീയാട്ടുത്സവത്തിന്റെ വരവ് കാണാനാണ് എടക്കുളം സ്വദേശിയായ യുവതി ബന്ധുവീട്ടിലെത്തിയത്. വെള്ളിയാഴ്ച രാത്രി കുത്തുകല്ലില്‍നിന്ന് കാളവരവ് കാണുന്നതിനിടെ യുവതിക്ക് ഫോണ്‍ വരികയും ഫോണില്‍ സംസാരിച്ചു നടക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയുമായിരുന്നു. തുടര്‍ന്നാണ് എസ്‌ഐയും സംഘവും എത്തി ഫയര്‍ ഫോഴ്‌സ് വരുന്നതുവരെ യുവതിയുടെ ജീവന് സുരക്ഷയൊരുക്കിയത്.

Advertisment