സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 12 പേർക്ക് രോ​ഗം ഭേദമായി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, April 7, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് – 4, കണ്ണൂര്‍ – 3, കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം ബാധിച്ചത്.

ഇതില്‍ നാലു പേര്‍ വിദേശത്തു നിന്നെത്തിയവരും രണ്ടു പേര്‍ നിസാമുദ്ദീനില്‍ നിന്ന് വന്നവരുമാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് 12 പേർക്ക് കൂടി രോഗം ഭേദമായെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോൾ ചികിത്സയിലുള്ളത് 263 പേരാണ്.

×