തിരുവനന്തപുരം: നേപ്പാളില്‍ രണ്ട് മലയാളി കുടുംബങ്ങള്‍ ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനും കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനും കേരളത്തിലെ എംപിമാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് എംപിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/post_attachments/DZqNK0XomChbdbhEz2bh.jpg)
സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തേണ്ടതാണ്. ഇതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. ഈ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു.
വീണ്ടും വിശദമായി കേന്ദ്രത്തിന് കത്തയക്കുന്നുണ്ട്. കേരളത്തില്‍നിന്നുള്ള എംപിമാര്‍ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ വിദേശകാര്യമന്ത്രിയുള്‍പ്പെടെയുള്ളവരെ കാണണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.