New Update
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്.
Advertisment
സര്‍ക്കാരിന് മീതെയല്ല ഗവര്‍ണറുടെ സ്ഥാനമെന്നും, പണ്ടു നാട്ടുരാജ്യങ്ങള്‍ക്കു മേല്‍ റഡിസന്റ് എന്നൊരു പദവിയുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ ആ പദവി ഇല്ലെന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്കി. മലപ്പുറത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു.
മന്ത്രിസഭാ ഇറക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള എല്‍ഡിഎഫ് നേതാക്കള്‍ ഗവര്‍ണര്‍ക്കെതിരെ പ്രതികരണവുമായി രംഗത്ത് വന്നത്.