കേരളം

പിണറായിയുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടത് വെളിപ്പെടുത്തിയത് ഇരുവരുടെയും സുഹൃത്തായ വ്യവസായി ? കണ്ണൂരിലെ മലയോര ഗ്രാമത്തില്‍ ജനിച്ച ഈ അബ്കാരിയായ കോണ്‍ഗ്രസ് നേതാവും ബ്രണ്ണന്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി ! സുധാകരനുമായുള്ള സിപിഎമ്മിന്റെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇടനില നിന്നതും ഈ വ്യവസായ പ്രമുഖന്‍. ഒരു ഒത്തുതീര്‍പ്പിനും തയ്യാറാകാതെ നിലപാടില്‍ ഉറച്ചുനിന്നതു കെ സുധാകരന്‍ തന്നെ. പിണറായിയോടു പറഞ്ഞത് കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത വേണമെന്നാണെന്നും ​സൂചന. പ്രമുഖന്റെ പേര് വെളിപ്പെടുത്താന്‍ സിപിഎമ്മിനുള്ളില്‍ ചര്‍ച്ച തുടരുന്നു ! നിരവധി ഡിസ്റ്റലറികളുടെ ഉടമയായ പ്രമുഖന്‍ മരിച്ചിട്ട് വര്‍ഷങ്ങളായി. പേരു പറഞ്ഞ് കുടുംബത്തെ പിണക്കണമോയെന്ന്‌ സിപിഎമ്മില്‍ തര്‍ക്കം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, June 20, 2021

കൊച്ചി: മുഖ്യമന്ത്രി പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ കെ സുധാകരന്‍ നീക്കം നടത്തുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത് കൊച്ചിയിലെ കോണ്‍ഗ്രസുകാരനായ നേതാവ് ?. സുധാകരന്റെ കൂടി അടുത്ത സുഹൃത്തായ ഇദ്ദേഹമാണ് രാഷ്ട്രീയ എതിരാളികള്‍ ഇത്തരമൊരു നീക്കം നടത്തിയേക്കുമെന്ന സൂചന പിണറായിക്ക് നല്‍കിയതെന്നാണ് വിവരം.

വ്യവസായിയും അബ്കാരിയുമായിരുന്ന ഇദ്ദേഹം ബ്രണ്ണന്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായിരുന്നു. കണ്ണൂരിലെ മലയോര ഗ്രാമത്തില്‍ ജനിച്ച ഈ കുടിയേറ്റക്കാരന്‍ ആദ്യം നിര്‍മ്മലഗിരി കോളേജിലും പിന്നീട് ബ്രണ്ണന്‍ കോളേജിലുമാണ് പഠിച്ചത്.

പഠനശേഷം കൊച്ചിയില്‍ സ്വന്തമായ വ്യവസായത്തിലേക്ക് ഇദ്ദേഹം തിരിയുകയായിരുന്നു. സ്വന്തമായി ഡിസ്റ്റലറികളൊക്കെയുണ്ടായിരുന്ന ഈ പ്രമുഖന് സിപിഎം നേതാക്കളുമായി വലിയ അടുപ്പമുണ്ടായിരുന്നു. 1990കളില്‍ സിപിഎമ്മും സുധാകരനുമായി കടുത്ത ശത്രുതയിലായിരുന്നപ്പോള്‍ ചില ഇടനില നീക്കങ്ങള്‍ നടത്തിയിരുന്നു.

അത്തരമൊരു സംഘര്‍ഷ ലഘൂകരണ ചര്‍ച്ചകള്‍ക്കിടെയാണ് ഇദ്ദേഹം ഇക്കാര്യം പിണറായിയെ അറിയിച്ചതെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ് പക്ഷേ ഗൂഢാലോചനയായിരുന്നില്ല മറിച്ച് സൗഹൃദത്തിന്റെ പേരില്‍ സൂക്ഷിക്കണമെന്നായിരുന്നുവെന്നാണ് സൂചന. കുറച്ചു വര്‍ഷം മുമ്പാണ് ഇദ്ദേഹം മരിച്ചത്.

ഇദ്ദേഹത്തിന്റെ പേര് പറഞ്ഞാല്‍ കെ സുധാകരന്‍ സമ്മര്‍ദ്ദത്തിലാകുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും ഇദ്ദേഹത്തിന്റെ വ്യവസായങ്ങളൊക്കെ അതേപടി തുടരുന്നുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കുടുംബം ഈ വിവാദത്തെ എങ്ങനെ സ്വീകരിക്കുമെന്ന് സിപിഎം സംശയിക്കുന്നുണ്ട്.

മമ്പറം ദിവാകരന്റെയും അടുത്ത സുഹൃത്തായിരുന്നു ഇദ്ദേഹം. പിണറായി വിജയനുമായും എകെ ബാലനുമായും ഇദ്ദേഹത്തിന് വലിയ അടുപ്പമുണ്ടായിരുന്നു.

×