കെ.ടി. ജലീലിനെ അഭിവാദ്യം ചെയ്ത ശേഷം കെ.കെ. ശൈലജയെ ഗൗനിക്കാതെ മുഖ്യമന്ത്രി മുന്നോട്ട് ? സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ പുതിയ ചര്‍ച്ചയ്ക്ക് കളമൊരുക്കുന്നു; കെ.കെ. ശൈലജയെ പുതിയ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ വിവാദം കെട്ടടങ്ങും മുമ്പേ അടുത്ത വിവാദം !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, May 21, 2021

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ പുതിയ ചര്‍ച്ചകള്‍ക്ക് കളമൊരുക്കുന്നു. സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയ മുന്‍മന്ത്രി കെ.കെ. ശൈലജയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൗനിക്കാതെ മുന്നോട്ടു പോയെന്ന തരത്തിലുള്ള വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മുഖ്യമന്ത്രി നടന്നു വരുമ്പോൾ കെ.കെ ശൈലജ എഴുന്നേറ്റ് തൊഴുകൈകളോടെ നിൽക്കുന്നത് വീഡിയോയിൽ വ്യക്തമായിക്കാണം. വരിയിൽ ആദ്യം ഇരുന്നത് മുൻ മന്ത്രി കെ.ടി ജലീലാണ് രണ്ടാമത് കെ.കെ ശൈലജയും.

ജലീലിനെ അഭിവാദ്യം ചെയ്ത ശേഷം ശൈലജയെ ഗൗനിക്കാതെ മുഖ്യമന്ത്രി മുന്നോട്ട് നീങ്ങിയെന്നാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്ന ആരോപണം. പിന്നീട് എതിർവശത്ത് നിന്ന വെള്ളാപ്പള്ളി നടേശൻ്റെ അടുത്ത് ചെന്ന് സംസാരിക്കുന്നതും കാണാം.

(വീഡിയോ: ട്രോള്‍ മലയാളം ഫേസ്ബുക്ക് പേജ്)

കെ.കെ ശൈലജയെ പുതിയ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയ വിവാദം കെട്ടടങ്ങും മുന്നെയാണ് അടുത്ത വിവാദം ഉയരുന്നത്. നിരവധി പേരാണ് ഇക്കാര്യത്തില്‍ വിമര്‍ശനമുന്നയിക്കുന്നത്. വീഡിയോ ട്രോളന്‍മാരും ഏറ്റെടുത്തിട്ടുണ്ട്.

×