കേരളം

‘സിപിഎമ്മാണ് മുഖ്യ ശത്രു’; കെ സുധാകരന്‍റെ പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, June 14, 2021

തിരുവനന്തപുരം: സിപിഎമ്മാണ് മുഖ്യ ശത്രുവെന്ന കെ സുധാകരന്‍റെ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വമാണ് പറയേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനം ഇതെല്ലാം വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കേണ്ടത് നേതൃത്വമാണെന്നും ഇത് നേരത്തെയും ഉന്നയിച്ച പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ വരുന്ന ഘട്ടത്തില്‍ അത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അത് കോൺഗ്രസ് നേതൃത്വം ആലോചിക്കേണ്ട കാര്യമാണ്. അതിന്റെ തുടര്‍ച്ചായ വര്‍ത്തമാനമാണ് കെ.പി.സി.സി. അധ്യക്ഷന്റെ ഭാഗത്ത് നിന്ന് വന്നിരിക്കുന്നത്. അത് കോണ്‍ഗ്രസ് നയമാണോ എന്ന് കോണ്‍ഗ്രസാണ് വ്യക്തമാക്കേണ്ടത്. – മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് ബിജെപിയും കോൺഗ്രസും ചേർന്ന് സിപിഎമ്മിനെയും ഇടതുമുന്നണിയെയും ലക്ഷ്യമിട്ടാണ് നീങ്ങിയത്. ആ കാര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് ഔദ്യോഗികമാണോയെന്ന് പറയേണ്ടത് അവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

×