/sathyam/media/post_attachments/zn94txTC3RYm7Bm8f18m.jpg)
കോഴിക്കോട്: മതനിരപേക്ഷത തകര്‍ക്കാനുളള ഹീനമായ ശ്രമങ്ങള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും വലിയതോതിലാണ് നടക്കുന്നതെന്നും ഇതിന് കാരണം മതനിരപേക്ഷത ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ആര്‍എസ്എസും സംഘപരിവാറുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന പല നടപടികളും മതനിരപേക്ഷതയെ തകര്‍ക്കാന്‍ സഹായിക്കുന്നുണ്ട്. മതനിരപേക്ഷത ഉറപ്പുനല്‍കുന്ന ഭരണഘടനയെയും തകര്‍ക്കാനുളള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
മതനിരപേക്ഷതയെ സംരക്ഷിക്കാന്‍ വിട്ടിവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത് പ്രതിപക്ഷമാണ് എന്ന് തിരിച്ചറിയുന്നവര്‍ ഇടതുപക്ഷത്തെയാണ് പ്രത്യാശയോടെ ഉററുനോക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.