Advertisment

വോട്ടല്ല പ്രശ്നം : ഇ​ന്ന​ല​ത്തെ അ​ബ​ദ്ധം ഇ​ന്ന​ത്തെ ആ​ചാ​ര​വും നാ​ള​ത്തെ ശാ​സ്ത്ര​വു​മാ​യി വ​രു​ന്ന​തി​നെ അ​നു​വ​ദി​ക്കാനാകില്ലെന്ന് മുഖ്യമന്ത്രി

New Update

publive-image

Advertisment

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന​ല​ത്തെ അ​ബ​ദ്ധം ഇ​ന്ന​ത്തെ ആ​ചാ​ര​വും നാ​ള​ത്തെ ശാ​സ്ത്ര​വു​മാ​യി വ​രു​ന്ന​തി​നെ അ​നു​വ​ദി​ച്ചു കൊ​ടു​ക്കാ​തി​രി​ക്കു​ക എ​ന്ന​താ​ണു ഭ​ര​ണ​ത്തി​ന്‍റെ ക​ർ​ത്ത​വ്യ​മെ​ന്നും എ​ത്ര വോ​ട്ട് കി​ട്ടു​മെ​ന്ന​തോ എ​ത്ര സീ​റ്റ് കി​ട്ടു​മെ​ന്ന​തോ പ​രി​ഗ​ണ​ന​യി​ൽ വ​രു​ന്ന കാ​ര്യ​ങ്ങ​ള​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

വോ​ട്ട് ന​ഷ്ട​പ്പെ​ടു​മെ​ന്നു ഭ​യ​ന്നു ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്താ​നാ​കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പറഞ്ഞു . പ​രി​ഗ​ണ​യി​ലു​ള്ള​ത് ഒ​ന്നു മാ​ത്ര​മാ​ണെ​ന്നും അ​തു കേ​ര​ള​ത്തെ പു​രോ​ഗ​മ​ന സ്വ​ഭാ​വ​ത്തി​ൽ നി​ല​നി​ർ​ത്തു​ക എ​ന്ന​ത​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആ​ചാ​ര​ത്തി​ന്േ‍​റ​യും വി​ശ്വാ​സ​ത്തി​ന്േ‍​റ​യും പേ​രി​ൽ മ​നു​ഷ്യ​നെ വേ​ർ​തി​രി​ക്കു​ന്ന​വ​ർ കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. സ​മൂ​ഹ​ത്തി​ൽ വ​ലി​യ വി​ട​വു​ക​ളു​ണ്ടാ​ക്കാ​ൻ ഇ​ക്കൂ​ട്ട​ർ ശ്ര​മി​ക്കു​ന്നു. ഇ​തു വി​ജ​യി​ക്കാ​ൻ അ​നു​വ​ദി​ച്ചാ​ൽ ഇ​ന്നു കാ​ണു​ന്ന കേ​ര​ളം ഉ​ണ്ടാ​കി​ല്ല. ഒ​ന്നി​നു​വേ​ണ്ടി​യും ആ​ധു​നി​ക കേ​ര​ള​ത്തെ ബ​ലി​കൊ​ടു​ക്കാ​നാ​വി​ല്ല.

ഹി​റ്റ്ല​റെ​പ്പോ​ലെ കേ​ര​ള​ത്തി​ൽ ചേ​രി​തി​രി​വു​ണ്ടാ​ക്കാ​നാ​ണു ചി​ല​രു​ടെ ശ്ര​മം. ശ്രേ​ഷ്ഠ​നെ​ന്നും മ്ലേ​ച്ഛ​നെ​ന്നും അ​വ​ർ​ണ​നെ​ന്നും സ​വ​ർ​ണ​നെ​ന്നും വേ​ർ​തി​രി​ക്കാ​നാ​ണു ശ്ര​മം. വോ​ട്ട് ന​ഷ്ട​പ്പെ​ടു​മെ​ന്നു ഭ​യ​ന്ന് ഇ​ത്ത​രം അ​നാ​ചാ​ര​ങ്ങ​ളെ അ​നു​വ​ദി​ക്കാ​നാ​വി​ല്ല- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

pinarayivijayan
Advertisment