കേരളാ കോൺഗ്രസ് (എം ) സംഘടിപ്പിക്കുന്ന കർഷക ലോംഗ് മാർച്ച് കർഷക മുന്നേറ്റത്തിനു തുടക്കം കുറിക്കും; പി ജെ ജോസഫ്

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, February 21, 2020

കോട്ടയം: കേരളാ കോൺഗ്രസ് (എം ) സംഘടിപ്പിക്കുന്ന കർഷക ലോംഗ് മാർച്ച് കേരളത്തിൽ കർഷക മുന്നേറ്റത്തിനുള്ള തുടക്കം കുറിക്കുമെന്നു പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് പറഞ്ഞു
കോട്ടയത്ത് കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന നേതൃസംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ കാർഷിക ഉത്പ്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കുക ,നീർത്തടപദ്ധതി സംസ്ഥാന വ്യാപ്പുമായി നടപ്പിലാക്കും പലിശരഹിത വിദ്യാഭ്യാസ വായ്പ അനുവദിക്കുക. വീടുകളിൽ മത്സ്യം വളർത്തുന്നതിനുള്ള പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുക ‘മാലിന്യം മറവിടത്തിൽ സംസ്കരിക്കുക, തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാർച്ച് 7 നു കാസർകോട്ടുനിന്നും ആരംഭിക്കുന്ന കാർഷിക ലോംഗ് മാർച്ച്
സംസ്ഥാനത്തെ എല്ലാ ജില്ലാ കളിൽ കൂടി കടന്ന് മാർച്ച് 26 നു കോട്ടയത്തു സമാപിക്കും.

യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല അദ്ധ്യക്ഷത വഹിച്ചു ജോയി എബ്രഹാം Ex MP ,മോൻസ് ജോസഫ് MLA, തോമസ് ഉണ്ണിയാടൻ ‘,സജി മഞ്ഞകടമ്പിൽ ,K V കണ്ണൻ, സാജൻ ഫ്രാൻസിസ്, V J ലാലി, പോൾസൺ ജോസഫ്, ജയിസൺ ജോഫസ്, എം മോനിച്ചൻ, ജൂണി കുതിരവട്ടം, ജയ്സ് വെട്ടിയാർ, പ്രസാദ് ഉരുളികുന്നം, ജിസൻ ജോർജ്ജ്, ബൈജുവ റവുങ്കൽ ,എ ബി പൊന്നാട്ട്, സെബാസ്റ്റ്യൻ കാശോം കാട്ടേൽ, ജോയ് സി കാപ്പൻ, ജെൻസി കടുവുങ്കൽ ,ജോമോൻ ജേക്കബ്ബ്, രെജു തോമസ്, ക്ലമന്റ് ഇമ്മാനുവൽ, ഷിബു പൗലോസ്, ബിനോയി മുണ്ടക്കാ മറ്റം, ഷിനു പാലത്തിങ്കൽ, സാബു പീടിയേക്കൽ,ആശാ വർഗീസ്, അരുൺ മാത്യു, ഷാജി ബാലരാമപുരം, ജോസഫ് കിള്ളിപ്പാലം, പ്രജീഷ് പ്ലാക്കൽ, എ ബി തോമസ്, ബിനുകുരുവിള, റെജി, ആൻസൻ ആന്റണി ഷോ ബിൻ, ഷിജു പാറയിടുക്കിൽ, ഷില്ലറ്റ് അലക്സ് വെച്ചിയാനിക്കൽ എന്നിവർ പ്രസംഗിച്ചു.

×