രാഷ്ട്രീയത്തില്‍ ചേര്‍ന്നില്ലായിരുന്നുവെങ്കില്‍ താനൊരു മുഴുവന്‍ സമയ കര്‍ഷകനാകുമായിരുന്നു; ആയിരം ലിറ്ററിലധികം പാല്‍ വീട്ടിലെ പശുക്കളില്‍ നിന്നും ദിവസേന ലഭിക്കുന്നുണ്ട്‌; നേതാവിന്റെ മകന്‍ ആണെന്നത് രാഷ്ട്രീയത്തില്‍ സ്ഥാനമാനങ്ങള്‍ നേടാനുള്ള കുറുക്കുവഴിയല്ല; താഴെ നിന്ന് പ്രവര്‍ത്തിച്ച് മെറിറ്റ് തെളിയിക്കണ് താന്‍ അപുവിനോട് ആവശ്യപ്പെട്ടിട്ടുള്ളത്; ഈ അടുത്തകാലത്ത് വരെ അപുവിന് രാഷ്ട്രീയത്തില്‍ താല്‍പര്യം ഉണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് പിജെ ജോസഫ്‌

New Update

തൊടുപുഴ: മകന്‍ അപു ജോസഫിന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി പിജെ ജോസഫ്‌ . നേതാവിന്റെ മകന്‍ ആണെന്നത് രാഷ്ട്രീയത്തില്‍ സ്ഥാനമാനങ്ങള്‍ നേടാനുള്ള കുറുക്കുവഴിയല്ലെന്നും താഴെ നിന്ന് പ്രവര്‍ത്തിച്ച് മെറിറ്റ് തെളിയിക്കണ് താന്‍ അപുവിനോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും പിജെ ജോസഫ് പറഞ്ഞു.

Advertisment

publive-image

ഈ അടുത്തകാലത്ത് വരെ അപുവിന് രാഷ്ട്രീയത്തില്‍ താല്‍പര്യം ഉണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ജോസഫ് കൂട്ടിചേര്‍ത്തു. രാഷ്ട്രീയത്തില്‍ ചേര്‍ന്നില്ലായിരുന്നുവെങ്കില്‍ താനൊരു മുഴുവന്‍ സമയ കര്‍ഷകനാകുമായിരുന്നു.

ആയിരം ലിറ്ററിലധികം പാല്‍ വീട്ടിലെ പശുക്കളില്‍ നിന്നും ദിവസേന ലഭിക്കുന്നുണ്ടെന്നും 25 വര്‍ഷത്തോളമായി താന്‍ തൊടുപുഴയില്‍ കാര്‍ഷിക മേള സംഘടിപ്പിക്കുന്നുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു.

pj joseph
Advertisment