‘ആ വെള്ളം വാങ്ങി വച്ചാൽ മതി, ലീഗ് കറകളഞ്ഞ മതേതര സ്വഭാവമുള്ള പാർട്ടിയാണ്. ബിജെപി ഇടതുപക്ഷത്തെ ക്ഷണിക്കണം, അവരുടേത് ബിജെപിയുടെ ഭാഷയാണ്’: എൽഡിഎയിലേക്കു മുസ്ലീം ലീഗിനെ ക്ഷണിച്ച ശോഭ സുരേന്ദ്രനു മറുപടിയുമായി പി.കെ.കുഞ്ഞാലിക്കുട്ടി

ന്യൂസ് ബ്യൂറോ, മലപ്പുറം
Saturday, February 27, 2021

മലപ്പുറം: മുസ്‌ലിം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി ആയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘ആ വെള്ളം വാങ്ങി വച്ചാൽ മതി, ലീഗ് കറകളഞ്ഞ മതേതര സ്വഭാവമുള്ള പാർട്ടിയാണ്. ബിജെപി ഇടതുപക്ഷത്തെ ക്ഷണിക്കണം, അവരുടേത് ബിജെപിയുടെ ഭാഷയാണ്’ – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

×