New Update
Advertisment
ചെന്നൈ: മുസ്ലിംലീഗ് തമിഴ്നാട്ടില്‍ സീറ്റ് നല്‍കിയതിനും വിജയത്തിനും നന്ദി പറയാന്‍ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ചയായിരുന്നു കൂടിക്കാഴ്ച.
തമിഴ്നാട്ടിലെ ഡിഎംകെ സഖ്യത്തിന്റെ വിജയത്തിൽ അഭിനന്ദിക്കാനും മുസ്ലിംലീഗിന് സീറ്റ് നൽകിയതിൽ നന്ദി അറിയിക്കാനുമാണ് സന്ദർശമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തമിഴ്നാട്ടിലെ ഒരു സീറ്റില്‍ കൂടി വിജയിച്ചതോടെ മുസ്ലീം ലീഗിന് ലോക്സഭയില്‍ ചരിത്രത്തിലാദ്യമായി 3 സീറ്റുകള്‍ ലഭിച്ചിരിക്കുകയാണ്.