​ലീഗിന് തമിഴ്നാട്ടില്‍ സീറ്റ് നല്‍കിയതിനു നന്ദി പറയാന്‍ കുഞ്ഞാലിക്കുട്ടി ചെന്നൈയില്‍ എം കെ സ്റ്റാലിനെ കണ്ടു

ന്യൂസ് ബ്യൂറോ, ചെന്നൈ
Thursday, June 27, 2019

ചെ​ന്നൈ: മു​സ്ലിം​ലീ​ഗ് തമിഴ്നാട്ടില്‍ സീറ്റ് നല്‍കിയതിനും വിജയത്തിനും നന്ദി പറയാന്‍ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ത​മി​ഴ്നാ​ട്ടി​ലെ ഡി​എം​കെ സ​ഖ്യ​ത്തി​ന്‍റെ വി​ജ​യ​ത്തി​ൽ അ​ഭി​ന​ന്ദി​ക്കാ​നും മു​സ്ലിം​ലീ​ഗി​ന് സീ​റ്റ് ന​ൽ​കി​യ​തി​ൽ ന​ന്ദി അ​റി​യി​ക്കാ​നു​മാ​ണ് സ​ന്ദ​ർ​ശ​മെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

തമിഴ്നാട്ടിലെ ഒരു സീറ്റില്‍ കൂടി വിജയിച്ചതോടെ മുസ്ലീം ലീഗിന് ലോക്സഭയില്‍ ചരിത്രത്തിലാദ്യമായി 3 സീറ്റുകള്‍ ലഭിച്ചിരിക്കുകയാണ്.

×