കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പൈലറ്റടക്കം പൊലിഞ്ഞത് 11 ജീവനെന്ന് റിപ്പോര്‍ട്ട്‌: മരിച്ചവരില്‍ ഒരു കുട്ടിയും

New Update

publive-image

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പൈലറ്റടക്കം പൊലിഞ്ഞത് 11 പേരുടെ ജീവനെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട് സ്വദേശി രാജീവന്‍, കണ്ണൂര്‍ സ്വദേശി ഷറഫൂദ്ദീന്‍, രണ്ടു സ്ത്രീകളും ഒരു കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നിരവധി പേരാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രികളിലുള്ളത്. ‌

Advertisment

ജീവനക്കാരടക്കം 192 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 10 കുട്ടികളുമുണ്ടായിരുന്നു. രാത്രി 8 മണിയോടെയാണ് സംഭവം. 100ല്‍ അധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന്റെ മുന്‍ഭാഗത്തുള്ള യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും ചിലരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മേഴ്‌സി ആശുപത്രിയിലും മിംസിലും കൊണ്ടുപോയിട്ടുണ്ട്.

publive-image

(മരണപ്പെട്ട പൈലറ്റ്‌)

ദുബൈയിൽ നിന്ന് കോഴിക്കോടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ 1344 വിമാനമാണ് അപകടത്തിൽ പെട്ടത്. റൺവേയിൽ ഇറങ്ങിയ ശേഷം വിമാനം മുന്നോട്ടു പോയെന്ന് കരുതുന്നതായി എയർ ഇന്ത്യാ എക്സ് പ്രസ് വ്യത്തങ്ങൾ അറിയിച്ചു. നല്ല മഴ ഉണ്ടായിരുന്നു. വിമാനം ലാൻഡു ചെയ്തത് റൺവേയിൽ മുന്നോട്ടു കയറിയെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു. വിമാനം മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണു.

വിമാനത്തില്‍നിന്ന് പുക ഉയർന്നെങ്കിലും തീ പിടിക്കാത്തത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.

Advertisment