ന്യൂ​യോ​ര്‍​ക്കി​ല്‍ ചെ​റു​വി​മാ​നം വീട്ടിലേക്ക് ഇടിച്ചുകയറി ഒരു മരണം ,ഒ​രാ​ള്‍​ക്ക് പ​രി​ക്ക്  ; ഒ​രാ​​ളെ കാ​ണാ​താ​യി

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, August 18, 2019

ന്യൂ​യോ​ര്‍​ക്ക്: ന്യൂ​യോ​ര്‍​ക്കി​ല്‍ ചെ​റു​വി​മാ​നം വീട്ടിലേക്ക് ഇടിച്ചുകയറി ഒരു മരണം. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. മ​റ്റൊ​രാ​ളെ കാ​ണാ​താ​യി. ഡ​ച്ച​സ് കൗ​ണ്ടി​യി​ല്‍ കെ​ട്ടി​ടസ​മു​ച്ച​യ​ത്തി​ലാ​ണ് വി​മാ​നം ഇടിച്ചുകയറിയത്.

ഓ​റ​ഞ്ച് കൗ​ണ്ടി വി​മാ​ത്താ​വ​ളി​ത്തി​ല്‍​നി​ന്നു പു​റ​പ്പെ​ട്ട സെ​സ്ന 303 വി​മാ​ന​മാ​ണ് ത​ക​ര്‍​ന്ന​ത്. പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച 4.29നാ​യി​രു​ന്നു സം​ഭ​വം നടന്നത്.

×