/sathyam/media/post_attachments/kwqJyDhVm1IsSZ3sl34X.jpg)
കോഴിക്കോട്: പ്ലസ്ടു ഫലമറിയാമെന്ന പേരില്‍ വാട്‌സാപ്പില്‍ പ്രചരിച്ചത് അശ്ലീല വെബ്‌സൈറ്റിന്റെ ലിങ്കെന്ന് പരാതി. ഫലപ്രഖ്യാപനത്തിന് മുമ്പാണ് ഈ ലിങ്ക് പ്രചരിച്ചത്. ഈ ലിങ്ക് വഴി ഫലമറിയാന്‍ ശ്രമിച്ചപ്പോഴാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും അബദ്ധം പറ്റിയത് മനസിലാക്കിയത്.
'വാര്‍ത്താജാലകം' എന്ന പേരില്‍ 10 സൈറ്റുകളുടെ ലിങ്കാണ് വാട്‌സാപ്പില്‍ പ്രചരിച്ചത്. പരീക്ഷാഭവന്‍ എന്നതിന് പകരം 'paressabhavan' എന്നാണ് ലിങ്കിലുണ്ടായിരുന്നത്. ഇത്തരത്തില്‍ ഒറ്റനോട്ടത്തില്‍ വ്യാജലിങ്കാണെന്ന് തോന്നാത്ത തരത്തില്‍ വിദഗ്ധമായി അക്ഷരങ്ങള്‍ മാറ്റിയെഴുതിയാണ് സന്ദേശം പ്രചരിച്ചത്.
ഇതിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സന്ദേശവും ഉള്‍പ്പെടുത്തിയിരുന്നതായി പറയുന്നു. ലിങ്ക് ലഭിച്ചയുടനെ പലരും മറ്റ് ഗ്രൂപ്പുകളിലേക്കും അബദ്ധം തിരിച്ചറിയാതെ ഫോര്‍വേര്‍ഡും ചെയ്തു.
പിന്നീട് ഫലപ്രഖ്യാപനത്തിന് ശേഷം ലിങ്കുകളില്‍ ക്ലിക്ക് ചെയ്തപ്പോള്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അശ്ലീലദൃശ്യങ്ങള്‍ കണ്ട് അമ്പരന്നു. ഇതിനെതിരെ പരാതിയും ഉയര്‍ന്നിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us