പ്ലസ് വൺ സീറ്റ്; ഫ്രറ്റേണിറ്റി മൂവ്മെന്റ് നിൽപ്പു സമരം നടത്തി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം : 'മലപ്പുറം ജില്ലയിൽ പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക' എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിൽ നിൽപ്പു സമരം നടത്തി. ജില്ലാതല ഉദ്ഘാടനം പൂക്കോട്ടൂരിൽ ജില്ല പ്രസിഡന്റ് ബഷീർ തൃപ്പനച്ചി നിർവഹിച്ചു.

Advertisment

publive-image

മലപ്പുറം ജില്ലയിൽ 30,376 വിദ്യാർഥികൾക്ക് പ്ലസ് വണിന് സീറ്റില്ലെന്നും കാലങ്ങളായി തുടരുന്ന ഈ വിവേചനം പരിഹാരം വേണമെന്നും പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിൽപ്പുസമരം നടന്നു. വിവിധ കേന്ദ്രങ്ങളിൽ ജില്ല വൈസ് പ്രസിഡന്റ് സൽമാൻ താനൂർ, ഡോ. എ.കെ സഫീർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ തുടങ്ങിയവർ നേതൃത്വം നൽകി.

plusone seat
Advertisment