Advertisment

‘വാക്സീൻ എടുത്തവർക്ക് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ ഇന്ത്യ റെക്കോർ‌ഡ് വാക്സിനേഷൻ പൂർത്തീകരിച്ച അന്ന് രാത്രി ഒരു രാഷ്ട്രീയ പാർട്ടിക്ക് പനി ഉണ്ടാകുന്നത് ആദ്യ അനുഭവമാണ്. അതിൽ എന്തെങ്കിലും യുക്തിയുണ്ടോ?’ പ്രതിപക്ഷത്തെ പരിഹസിച്ച് ഡോക്ടറോട് മോദിയുടെ ചോദ്യം !

New Update

ന്യൂഡൽഹി:  ഇന്ത്യ റെക്കോര്‍ഡ് കോവിഡ് വാക്സിനേഷന്‍ നടത്തിയപ്പോള്‍ പ്രതിപക്ഷത്തിന് പനി പിടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം വൈകാതെ 100 ശതമാനം വാക്സീന്‍ വിതരണത്തിലേക്ക് എത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശനിയാഴ്ച ഗോവയിൽനിന്നുള്ള ആരോഗ്യപ്രവർത്തകരുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിലായിരുന്നു പരാമർശം.

publive-image

‘വാക്സീൻ എടുത്തവർക്ക് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ ഇന്ത്യ റെക്കോർ‌ഡ് വാക്സിനേഷൻ പൂർത്തീകരിച്ച അന്ന് രാത്രി ഒരു രാഷ്ട്രീയ പാർട്ടിക്ക് പനി ഉണ്ടാകുന്നത് ആദ്യ അനുഭവമാണ്. അതിൽ എന്തെങ്കിലും യുക്തിയുണ്ടോ?’– കൂടിക്കാഴ്ചയിൽ പങ്കെടുത്ത ഒരു ഡോക്ടറോട് മോദി പരിഹാസരൂപേണ ചോദിച്ചു.

ജന്മദിനങ്ങള്‍ പലത് കടന്നുപോയെങ്കിലും കഴിഞ്ഞ ദിവസത്തേതു വിശേഷപ്പെട്ട ദിനമായിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ പ്രയത്നത്തിന്‍റെ ഫലമാണിത്. കേരളത്തില്‍ അടക്കം 100 ശതമാനം വാക്സീന്‍ വിതരണം വൈകാതെ പൂര്‍ത്തിയാകും.

ടൂറിസം മേഖല താമസിയാതെ പൂര്‍ണമായും തുറന്നു കൊടുക്കണം. രോഗബാധ കുറയുന്നുണ്ടെങ്കിലും വൈറസിനെ നിസാരമായി കാണരുത്. റെക്കോര്‍ഡ് വാക്സിനേഷക്കുറിച്ചുള്ള വിവാദം അനാവശ്യമാണ്– മോദി പറഞ്ഞു.

pm modi
Advertisment