ദളിതർ, ആദിവാസികൾ, സ്ത്രീകൾ എന്നിവരുടെ ഉന്നമനമായിരുന്നു ഗാന്ധിജി സ്വപ്നം കണ്ടത്; ഗാന്ധിജിയുടെയും സർദാർ വല്ലഭായി പട്ടേലിന്റെയും സ്വപ്‌നങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയെ കെട്ടിപ്പെ ടുക്കാൻ എട്ട് വർഷവും ആത്മാ‍ര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് പ്രധാനമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

രാജ്കോട്ട്: ഗാന്ധിജിയുടെയും സർദാർ വല്ലഭായി പട്ടേലിന്റെയും സ്വപ്‌നങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയെ കെട്ടിപ്പെ ടുക്കാൻ എട്ട് വർഷവും ആത്മാ‍ര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

Advertisment

publive-image

ദളിതർ, ആദിവാസികൾ, സ്ത്രീകൾ എന്നിവരുടെ ഉന്നമനമായിരുന്നു ഗാന്ധിജി സ്വപ്നം കണ്ടത് . ബിജെപി ഭരണത്തിലിരുന്ന കഴിഞ്ഞ എട്ട് വർഷവും ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയിലേക്ക് എത്തിച്ചേരാ ണ് ശ്രമിച്ചതെന്നും ബിജെപി സ‍ര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടി നരേന്ദ്ര മോദി അവകാശപ്പെട്ടു.

പാവപ്പെട്ടവർക്കും സാധാരണക്കാ ർക്കും വേണ്ടിയാണ് കേന്ദ്ര സർക്കാർ നിലകൊള്ളുന്നത്. ദരിദ്രം അനുഭവിക്കുന്ന മൂന്ന് കോടിയോളം ആളുകൾക്ക് വീട് നൽകാൻ സർക്കാരിന് സാധിച്ചു. കൊവിഡ് മഹാമാരിയുടെ കാലത്തും പാവപ്പെട്ടവരെ ചേർത്ത് പിടിക്കാൻ സർക്കാരിന് സാധിച്ചുവെന്നും പ്രധാനമന്ത്രിയും അവകാശപ്പെട്ടു.

Advertisment