കൊവിഡ് പ്രതിരോധത്തില്‍ രാജ്യം മികച്ച പുരോഗതി കൈവരിച്ചതായി പ്രധാനമന്ത്രി; എല്ലാ പ്രതിസന്ധികളെയും ഇന്ത്യ അതിജീവിക്കുന്നു; 2022-ഓടെ എല്ലാ ഇന്ത്യക്കാരനും പാര്‍പ്പിടം ഉറപ്പാക്കും; മറ്റു വികസ്വര രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ വിജയങ്ങളില്‍ നിന്ന് പഠിക്കാനാകുമെന്നും യുഎന്നില്‍ മോദി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ രാജ്യം മികച്ച പുരോഗതി കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎന്നിന്റെ സാമ്പത്തിക സാമൂഹിക ഉപദേശക സമിതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കൊവിഡ് കാലത്ത് ഇന്ത്യ 150 രാജ്യങ്ങളെ സഹായിച്ചു. ആരോഗ്യമേഖലയുടെ അടിത്തട്ടില്‍ നിന്ന് കൃത്യമായി പ്രവര്‍ത്തിച്ച് ഇന്ത്യ മുന്നേറി. രോഗമുക്തി നിരക്കില്‍ മികച്ച നേട്ടം ഇന്ത്യ സ്വന്തമാക്കി. എല്ലാ പ്രതിസന്ധികളെയും വളരെ വേഗത്തില്‍ അതിജീവിക്കാന്‍ കഴിഞ്ഞതായും മോദി പറഞ്ഞു.

മറ്റു വികസ്വര രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ വികസന പരിപാടികളുടെ വിജയങ്ങളില്‍ നിന്ന് പഠിക്കാനാകും. 2022-ഓടെ ഓരോ ഇന്ത്യക്കാരനും പാര്‍പ്പിടം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Advertisment