New Update
Advertisment
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും ഉറപ്പാക്കുമെന്നും രാജ്യത്തിന്റെ സാമ്പത്തികരംഗം തിരിച്ചുവരവിന്റെ പാതയിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങളുടെ ആശങ്കകളോട് മുഖം തിരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നത് കാര്‍ഷിക മേഖലയിലെ പരിഷ്‌കാരങ്ങളുടെ നേട്ടം ബിജെപിക്ക് ലഭിക്കാതിരിക്കാനാണെന്നും മോദി വിമര്‍ശിച്ചു. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.