New Update
ഡല്‍ഹി: രാജ്യത്തെ ഓരോ പൗരനും ശാക്തീകരിക്കപ്പെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി മാറിക്കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കുന്നതിൽ വിവേചനം പാടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.കാർഷിക മേഖല കൂടുതൽ നവീകരിക്കപ്പെടേണ്ടതുണ്ട്. കർഷകന് തന്നെയാണ് അതിന്റെ നേട്ടം കിട്ടുകയെന്നും അദ്ദേഹം പറഞ്ഞു.
Advertisment
അടുത്ത വർഷം അവസാനത്തോടെ ഇന്ത്യക്ക് അഞ്ഞൂറ് കോടി ഡോസ് വാക്സീൻ ഉത്പാദിപ്പിക്കാനാകുമെന്ന് ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞു. വാക്സീൻ മൈത്രിയിൽ കൂടുതൽ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കൊവിഡിൽ നിന്നുള്ള ആരോഗ്യ, സാമ്പത്തിക മേഖലകളുടെ പുനരുത്ഥാനം സംബന്ധിച്ച് ഉച്ചകോടിയിൽ നടന്ന ചർച്ചയായിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.