ന്യൂഡൽഹി: ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോപ്26 കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി സംഭാഷണം നടത്തി.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ആനിമേറ്റഡ് സംഭാഷണത്തിന്റെ വീഡിയോയിൽ "നിങ്ങൾ ഇസ്രായേലിലെ ഏറ്റവും ജനപ്രിയനായ വ്യക്തിയാണ്, എന്റെ പാർട്ടിയിൽ വന്ന് ചേരൂ." എന്ന് ഇസ്രായേൽ പ്രധാനമന്ത്രി, നരേന്ദ്ര മോദിയോട് പറയുന്നത് കേൾക്കാം. അഭിനന്ദനം കേട്ട് മോദി പൊട്ടിച്ചിരിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബെന്നറ്റ് പങ്കുവെച്ച വീഡിയോ കാണാം:
Excellent meeting with @NarendraModi at @COP26.
— Prime Minister of Israel (@IsraeliPM) November 2, 2021
Narendra, I want to thank you for your historic role in shaping the ties between our countries.
Together, we can bring India-Israel relations to a whole new level and build a better & brighter future for our nations.
🇮🇱🤝🇮🇳 pic.twitter.com/sfRk7cNA7d
"ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം പുനരാരംഭിച്ച വ്യക്തി നിങ്ങളാണ്, ഇത് രണ്ട് അതുല്യ നാഗരികതകൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധമാണ് - ഇന്ത്യൻ നാഗരികത, ജൂത നാഗരികത. അത് നിങ്ങളുടെ ഹൃദയത്തിൽ നിന്നാണ് വരുന്നതെന്ന് എനിക്കറിയാം.
വീഡിയോയിൽ അവരുടെ സംഭാഷണത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി മോദിക്ക് ബെന്നറ്റ് നന്ദി പറയുന്നതു കേൾക്കാം. ഇസ്രായേൽ പ്രധാനമന്ത്രിയുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള ആദ്യ ആശയവിനിമയമായിരുന്നു ഇത്.