‘ഇന്ത്യയിലെ 130 കോടി ജനങ്ങളാണ് എന്റെ സുഹൃത്തുക്കൾ, അവർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്, അത് തുടരുക തന്നെ ചെയ്യും‘- മോദി

New Update

കൊൽക്കത്ത: രണ്ട് സു​ഹൃത്തുക്കൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ നിരന്തരമായുള്ള വിമർശനത്തിന് ശക്തമായ ഭാഷയിൽ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ മെഗാ റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് മോദി രാഹുലിന് പരോക്ഷമായി മറുപടി നൽകിയത്.

Advertisment

publive-image

‘എന്റെ എതിരാളികൾ പറയുന്നു ഞാൻ എന്റെ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന്. ഞങ്ങൾക്കൊപ്പം വളരുന്നവർ ഞങ്ങളുടെ മികച്ച സുഹൃത്തുക്കളാണ്. ഞാൻ ദാരിദ്ര്യത്തിൽ നിന്നാണ് വളർന്നു വന്നത്.

ഇന്ത്യയിലെ ഓരോ കോണിലും ജീവിക്കുന്ന പാവങ്ങളുടെ അവസ്ഥ എനിക്ക് മനസിലാകും. ആ 130 കോടി ജനങ്ങളാണു സുഹൃത്തുക്കൾ. ഞാൻ ആ സുഹൃത്തുക്കൾക്കായി പ്രവർത്തിക്കുന്നു. അതു തുടരുക തന്നെ ചെയ്യും.’– മോദി പറഞ്ഞു.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ മോദി രൂക്ഷമായി വിമർശിച്ചു. ബംഗാളിൽ മാറ്റം വരുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലേറിയ മമത ജനങ്ങളെ വഞ്ചിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലായിരുന്നു ബിജെപിയുടെ റാലി. നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച ശേഷം ബംഗാളിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്.

pm modi pm modi speaks
Advertisment