രാജ്യം സര്‍വ്വശക്തിയുമെടുത്ത് കോവിഡിനെതിരെ പോരാടുന്നു; 'ടീം ഇന്ത്യ' എന്ന നിലയില്‍ പ്രവര്‍ത്തിച്ചു; പ്രധാനമന്ത്രി

New Update

ഡല്‍ഹി: കോവിഡ് മഹാമാരിയിലും പ്രകൃതി ദുരന്തങ്ങളെയും രാജ്യം നേരിട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തങ്ങളില്‍ ജീവഹാനി പരമാവധി കുറയ്ക്കാനായെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ മോദി പറഞ്ഞു. രണ്ട് പ്രകൃതി ദുരനന്തങ്ങളും ആശ്വാസ പ്രവര്‍ത്തനം നടത്തിയവരെ മോദി അഭിവാദ്യം ചെയ്തു.

Advertisment

publive-image

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാന്‍ രാജ്യം തയ്യാറാണ്. സര്‍വശക്തിയും ഉപയോഗിച്ച് രാജ്യം കോവിഡിനെതിരേ പോരാടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കടുത്ത പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തില്‍ ഓക്‌സിജന്‍ എക്‌സ്പ്രസ് ഓടിച്ചവരും മറ്റു കോവിഡ് മുന്നണി പോരാളികളില്‍ ചിലരേയും മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നേരിട്ടുവിളിച്ച് അഭിനന്ദിച്ചു. രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ നടന്ന മന്‍ കീ ബാത്തില്‍ ചുഴലിക്കാറ്റ്, കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഊന്നിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.

pm modi pm modi speaks
Advertisment