ദേശീയം

രാജ്യം ഹോക്കി ഗോളുകൾ ആഘോഷിക്കുന്നു, ചിലർ സെൽഫ് ഗോൾ അടിക്കുന്നു: പ്രതിപക്ഷത്തിന് എതിരെ പ്രധാനമന്ത്രി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, August 5, 2021

ഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ നേടിയ ഹോക്കി ഗോളുകൾ രാജ്യം ആഘോഷിക്കുമ്പോൾ കുറച്ച് പേർ സെൽഫ് ഗോളുകൾ അടിക്കുന്ന തിരക്കിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെഗാസസ് വിഷയത്തിൽ രാജ്യസഭയിൽ പ്രതിഷേധിച്ചതിന് ആറ് ടിഎംസി എംപിമാരെ ഇന്നലെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു ഈ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമർശം.

“ഈ രാജ്യത്തിന്റെ പുരോഗതി തടയാൻ അവർ ചെയ്യാവുന്നതെല്ലാം ചെയ്യുന്നു,” പാർലമെന്റിലെ പ്രക്ഷുബ്ധതയ്‌ക്കെതിരെ പ്രതിപക്ഷത്തെ പരിഹസിച്ചു കൊണ്ട് മോദി പറഞ്ഞു.

“ഒരു വശത്ത്, രാജ്യം ഹോക്കി ഗോളുകൾ ആഘോഷിക്കുമ്പോൾ, ഇവിടെ, കുറച്ച് ആളുകൾ സെൽഫ് ഗോൾ അടിക്കുന്നു. ഈ രാജ്യത്തിന്റെ പുരോഗതി തടയാൻ അവർ ചെയ്യാവുന്നതെല്ലാം ചെയ്യുന്നു. അവർ പാർലമെന്റ് തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു, പക്ഷേ ജനങ്ങൾ ഇത് സഹിക്കില്ല,” മോദി പറഞ്ഞു.

എല്ലാ തടസ്സങ്ങളും ഉണ്ടായിട്ടും ഇന്ത്യ മുന്നോട്ട് പോവുകയാണെന്നും “നെഗറ്റീവ് ആളുകൾക്ക്” രാജ്യത്തിന്റെ വളർച്ച തടയാനാവില്ലെന്നും മോദി പറഞ്ഞു.

×