Advertisment

 ഭൂട്ടാന്‍ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി പോകുന്നത് അബുദാബിയിലേക്ക് ;  കാത്തിരിക്കുന്നത് യുഎഇയുടെ പരമോന്നത ബഹുമതി ; 24, 25 തിയ്യതികളില്‍ ബഹ്‌റൈനും സന്ദർശിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  ഭൂട്ടാന്‍ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മോദി നേരെ പോകുന്നത് അബുദാബിയിലേക്ക്. രണ്ട് ദിവസത്തെ പരിപാടികള്‍ക്കായി മോദി ഓഗസ്റ്റ് 23 വെള്ളിയാഴ്ച യു.എ.ഇ യിലെത്തും. യു.എ.ഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ സ്വീകരിക്കാനായാണ് പ്രധാനമന്ത്രി എത്തുന്നത്.

Advertisment

publive-image

അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണമനുസരിച്ചാണ് പ്രധാനമന്ത്രി യുഎഇയില്‍ എത്തുന്നത്.

ഇന്ത്യയിലെ ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലാണ് ഏപ്രില്‍ ആദ്യം യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മോദിക്ക് സമ്മാനിക്കുമെന്ന പ്രഖ്യാപനം വന്നത്.

ശൈഖ് മുഹമ്മദായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്. യു.എ.ഇ യിലെ പരിപാടികള്‍ക്ക് ശേഷം 24, 25 തിയ്യതികളില്‍ മോദി ബഹ്‌റൈനും സന്ദർശിക്കും . ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്. അവിടെ പൊതുജനങ്ങളെ മോദി അഭിസംബോധന ചെയ്യും.

Advertisment