ലക്ഷ്യം കാര്‍ഷികരംഗത്തെ അഭിവൃദ്ധി; കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന്റെ കീഴില്‍ വിതരണം ചെയ്യുന്നത് ഒരു ലക്ഷം കോടി രൂപയുടെ ധനസഹായം; പ്രധാനമന്ത്രി നാളെ നിര്‍വഹിക്കും; വിശദാംശങ്ങള്‍ അറിയാം

New Update

publive-image

ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷികരംഗത്തിന്റെ അഭിവൃദ്ധിക്കായി കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന്റെ കീഴില്‍ ഒരു ലക്ഷം കോടി രൂപയുടെ ധനസഹായം നല്‍കുന്നതിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിര്‍വഹിക്കും.

Advertisment

കോള്‍ഡ് സ്‌റ്റോറേജ്, കളക്ഷന്‍ സെന്ററുകള്‍, പ്രോസസിംഗ് യൂണിറ്റുകള്‍ മുതലായവയ്ക്ക് ഈ ഫണ്ട് സഹായകമാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സംഭരിക്കാനും ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനും കഴിയുന്നതിലൂടെ ഈ ആസ്തികളിലൂടെ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വില ലഭിക്കാന്‍ സഹായകമാകും. 11 പൊതുമേഖലാ ബാങ്കുകളും ധനസഹായം നല്‍കുന്നത് സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ഒപ്പ് വച്ചിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.

ഈ പദ്ധതികളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിന് മൂന്ന് ശതമാനം പലിശ ധനസഹായവും രണ്ട് കോടി രൂപ വരെ ക്രെഡിറ്റ് ഗ്യാരന്‍ഡിയും ഗുണഭോക്താവിന് നല്‍കും.

പ്രധാനമന്ത്രിയുടെ ആത്മ നിര്‍ഭര്‍ ഭാരത് മിഷന് അനുസൃതമായി സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചതോടെ കര്‍ഷകര്‍, പിഎസിഎസ്, മാര്‍ക്കറ്റിംഗ് സഹകരണ സംഘങ്ങള്‍, എഫ്പിഒകള്‍, സ്വാശ്രയ സംഘങ്ങള്‍, ജെഎല്‍ജി, മള്‍ട്ടിപര്‍പ്പസ് സഹകരണ സംഘങ്ങള്‍, കാര്‍ഷിക സംരഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, കേന്ദ്ര/സംസ്ഥാന അല്ലെങ്കില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ എന്നിവയ്ക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

പിഎം-കിസാന്‍ സ്‌കീമിന് കീഴില്‍ രാജ്യത്തെ 8.5 കോടി കര്‍ഷകര്‍ക്കുള്ള 17000 കോടി രൂപയുടെ ആറാമത്തെ ഗഡു വിതരണോദ്ഘാടനവും പ്രധാനമന്ത്രി നാളെ നിര്‍വഹിക്കും.

2018 ഡിസംബര്‍ ഒന്നിന് അവതരിപ്പിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന (പിഎം-കിസാന്‍) പ്രകാരം 9.9 കോടി കര്‍ഷകര്‍ക്ക് 75000 കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായം ഇതുവരെ നല്‍കിയിട്ടുണ്ട്.

കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കുടുംബം നോക്കുന്നതിനും ഈ ഫണ്ടുകള്‍ കര്‍ഷകരെ പ്രാപ്തരാക്കിയിട്ടുണ്ടെന്ന് കേന്ദ്രം പറയുന്നു.

Advertisment