ഗ്ലാസ്ഗോ: കോപ്പ്26 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ യുകെ സന്ദർശനത്തിലാണ്.
യുകെയിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന കോപ്പ്26 സമ്മേളനത്തിൽവെച്ചാകും കൂടിക്കാഴ്ച്ച. മോദി ഞായറാഴ്ച ഗ്ലാസ്ഗോയിലെ ഒരു ഹോട്ടലിൽ എത്തിയപ്പോള്‍ ജനക്കൂട്ടത്തിൽ നിന്ന് 'മോദി ഹേ ഭാരത് കാ ഗെഹ്ന' എന്ന ഗാനവും
ആഹ്ലാദവും ഉയര്‍ന്നു കേട്ടു.
ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഗ്ലാസ്ഗോയിലെ ഹോട്ടലിൽ എത്തിയ പ്രധാനമന്ത്രി മോദിയെ ഇന്ത്യൻ പ്രവാസികളുടെ പ്രതിനിധികൾ 'ഭാരത് മാതാ കീ ജയ്' വിളികളോടെ സ്വീകരിച്ചു.
#WATCH | Glasgow, UK | Indian community sings 'Modi Hai Bharat Ka Gehna' during interaction with Prime Minister Narendra Modi after his arrival at the hotel. pic.twitter.com/Hq2y7bSWEd
— ANI (@ANI) October 31, 2021
കോപ് 26-ന്റെ ഉന്നതതല വിഭാഗമായ വേൾഡ് ലീഡേഴ്സ് സമ്മിറ്റ് (WLS) നവംബർ 1-2 തീയതികളിൽ നടക്കും. ഉച്ചകോടിയിൽ 120-ലധികം രാജ്യങ്ങളെ പ്രതിനിധീകരിക്കും.
ലോകത്ത് കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിൽ മുന്നിലുള്ള രാജ്യങ്ങളുടെ കൂട്ടായ്മയാണ് കോപ് 26. ഇവ നിയന്ത്രിക്കുന്നതിനായി ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന ഉച്ചകോടിയാണിത്. കാർബൺഡൈ ഓക്സൈന് പുറന്തള്ളുന്നതിൽ മുന്നിലുള്ള ചൈന ഉച്ചകോടിയിൽ നിന്നും പിന്മാറിയിരുന്നു.