മുംബൈ: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ അരുണ്‍ ഷൂരിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷൂരിയെ പ്രവേശിപ്പിച്ചിരിക്കുന്ന പൂനെയിലെ റഊബി ഹാള്‍ ക്ലിനിക് ആശുപത്രിയില്‍ ഞായറാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രിയെത്തിയത്. നടക്കുന്നതിനിടെ വീണ് പരിക്കേറ്റ 78കാരനായ ഷൂരിയെ കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അരുണ്‍ ഷൂരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയെന്നും ട്വിറ്ററില്‍ കുറിച്ച പ്രധാനമന്ത്രി ഷൂരി എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.
Maharashtra: Prime Minister Narendra Modi met former Union Minister and senior journalist Arun Shourie at Ruby Hall Clinic, Pune, today. Arun Shourie was admitted to hospital on December 1. pic.twitter.com/XmxcYxVXMY
— ANI (@ANI) December 8, 2019